Thursday, December 25, 2025
No menu items!
Homeവാർത്തകൾവൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്‌മസ് ചന്തകൾക്ക് തുടക്കമായി

വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്‌മസ് ചന്തകൾക്ക് തുടക്കമായി

തിരുവനന്തപുരം: വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്‌മസ് ചന്തകൾക്ക് തുടക്കമായി. ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റിലും സജ്ജമാക്കുന്ന ചന്ത ഈ മാസം 30 വരെ പ്രവർത്തിക്കും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.സാധാരണക്കാർ കഷ്ടപ്പെടരുതെന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാ​ഗമാണ് ഇത്തരം വിപണി ഇടപെടലുകളെന്ന്  മുഖ്യമന്ത്രി പറ‍ഞ്ഞു. എല്ലാ ഉത്സവ സീസണുകളിലും വിലക്കയറ്റം പിടിച്ചു നിർത്താനായി എൽഡിഎഫ് സർക്കാരിന്റെ ഭാ​ഗത്തുനിന്നും ഇടപെടൽ ഉണ്ടാകാറുണ്ട്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിലകയറ്റം തടയാൻ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. എന്നാൽ രാജ്യത്തെ വില കയറ്റത്തിന്റെ തോതിൽ സംസ്ഥാനത്ത് ഉണ്ടാകാത്തത് സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടലുകൾ കൊണ്ടാണ്. ഇത്ര വിപുലമായി വിപണി ഇടപെടൽ നടത്തുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രത്യേക ജില്ലാ ചന്തകളുണ്ടാകും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്എംസിജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 40 ശതമാനം വിലക്കുറവിൽ ഫെയറുകളിലൂടെ വിൽപന നടത്തും. ബ്രാൻഡഡ്  സാധനങ്ങൾക്ക്  അഞ്ചുമുതൽ 30 ശതമാനം വരെ വിലക്കുറവുണ്ടാകും.  ഒരുകിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്‌ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്‌ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക്‌ പ്രത്യേക ഓഫറുണ്ട്‌. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ പ്രവർത്തിക്കുക. ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഇന്ന് മുതൽ 30 വരെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിലും നടത്തും. സബ്സിഡിയിതര ഉൽപന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത്.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments