വ്യവസായ മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു.മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ല അമേരിക്കയിലെന്ന് സംസ്ഥാന സർക്കാരിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.അമേരിക്കൻ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ നടക്കുന്ന പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ ആനുവൽ കോൺഫറൻസിൽ പങ്കെടുക്കാനാണ് മന്ത്രി അനുമതി തേടിയിരുന്നത്. 28 മുതൽ ഏപ്രിൽ ഒന്ന് വരെ ആയിരുന്നു സന്ദർശനത്തിന് അനുമതി തേടിയത്.