കുറവിലങ്ങാട്: കുറവിലങ്ങാടിൻ്റെ സാംസ്കാരിക മേഖലയ്ക്ക് അഭിമാനമായി വോയ്സ് ഓഫ് കുറവിലങ്ങാട് മ്യൂസിക് ക്ലബിനു തുടക്കമായി. ക്ലബ്ഡയറക്ടർ ജോസഫ് പുതിയിടം ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പഴയ കാല കാഥികനും നാടകനടനുമായ ഏജോ പാറ്റാനി, മ്യൂസിക് ഡയറക്ടർ കെ.ജി പീറ്റർ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ബേബി തൊണ്ടാംകുഴി, മാസ് കൾച്ചറൽ ഫോറം സെക്രട്ടറി പി.ജെ.പ്രകാശ്, മൈത്രി റെസിഡൻഷ്യൽ പ്രസിഡൻ്റ് കെ.ജെ രാജീവ്, സജി ജേക്കബ്, രാജു നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. എല്ലാ ഞായറാഴ്ചയും വൈകുന്നേരം സംഗീത സായാഹ്നം പാട്ടുകാർക്കായി ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.



