Tuesday, February 24, 2026
No menu items!
Homeവാർത്തകൾവൈദ്യുതി ഉപഭോഗം വര്‍ഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി ഉപഭോഗം വര്‍ഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി.സംസ്ഥാനത്തെ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണ്. എന്നാല്‍ വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 2023-24 സാമ്ബത്തിക വർഷത്തില്‍ 12 ശതമാനം ആയിരുന്നു. ഇതിന് നമ്മുടെ സ്ഥാപിതശേഷി പര്യാപ്തമാകുന്നില്ല. ജലസംഭരണികളില്‍ ആവശ്യത്തിന് ജലം ഉണ്ടാകാറില്ല. ഈ രണ്ടു സാഹചര്യങ്ങളിലും വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ടി വരുന്നുവെന്നും കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.

പാരിസ്ഥിത ആഘാത പഠനം, സ്ഥലം ഏറ്റെടുക്കല്‍, വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കല്‍ എന്നിവക്കായുളള നടപടി പാലിച്ച്‌ പദ്ധതി പൂർത്തിയാക്കുന്നതിന് അഞ്ച് മുതല്‍ ഏഴ് വർഷം എങ്കിലും ആവശ്യമായി വരുന്നുണ്ട്. കെ.എസ്. ഇ.ബി.എല്‍-ന് ഏകദേശം 1500 എം.ഡബ്ല്യു. പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ഉണ്ട്. ഇതില്‍ സർക്കാർ എടുത്തിട്ടുള്ള 38 പരമാവധി സ്ഥാപിതശേഷി വർധിപ്പിക്കുക എന്നുള്ളതാണ്.പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറക്കീനുള്ള നടപടികളെല്ലാം നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments