Monday, July 7, 2025
No menu items!
Homeവാർത്തകൾവൈക്കം സത്യഗ്രഹ സ്മാരക ആശുപ്രത്രിയുടെ പുതിയ മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി

വൈക്കം സത്യഗ്രഹ സ്മാരക ആശുപ്രത്രിയുടെ പുതിയ മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി

വൈക്കം: വൈക്കം സത്യഗ്രഹ സ്മാരക ആശുപ്രത്രിയുടെ പുതിയ മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന വി എസ് എം ആശുപത്രി25-ാം വർഷത്തിലേയ്ക്കു കടക്കുമ്പോൾ വൈക്കത്തേയും സമീപപ്രദേശങ്ങളിലേയും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മികച്ച ചികിൽസ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. പിറവം ചിന്മയ ഇൻ്റർനാഷണൽ ഫൗണ്ടേഷനിലെ ശാരദാനന്ദ സ്വാമികൾ പുതിയ ആശുപത്രി മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി.

തുടർന്നു നടന്ന സമ്മേളനത്തിൽ മനേജിംഗ് ട്രസ്റ്റി എം.ജി. സോമനാഥ് അധ്യക്ഷത വഹിച്ചു. ശാരദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ശരീരത്തിൻ്റേയും മനസിൻ്റേയും സമ്പൂർണമായ സ്വാസ്ഥ്യമാണ് ഭാരതീയ ദർശനത്തിലെ ആരോഗ്യമെന്നും സുഖത്തിൻ്റെ ആധാരം മനസായതിനാൽ മനസന്തോഷത്തിൽ ശ്രദ്ധിക്കണമെന്നും ഉദ്ഘാടകൻ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവകസംഘം ക്ഷേത്രീയ കാര്യദർശി സദസ്യൻ പി.ആർ.ശശിധരൻ, സി.സി.ശെൽവൻ, എം.എ വാസുദേവൻ നമ്പൂതിരി, എ. ആർ. മോഹനൻ, ട്രസ്റ്റ് ചെയർമാൻ ആർ. രാജീവ്, ട്രസ്റ്റ് സെക്രട്ടറി പി. പ്രകാശൻ, ട്രസ്റ്റ് മെമ്പർ കെ.ആർ. രാജേഷ്, പി ആർ ഒ കെ.പി.ഷാജി തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments