Thursday, December 25, 2025
No menu items!
Homeവാർത്തകൾവൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും അക്ഷരജ്വാല വായനക്കളരി പുസ്തക വിതരണോദ്ഘാടനവും നിർവഹിച്ച് പ്രഫ. എം.കെ.സാനു

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും അക്ഷരജ്വാല വായനക്കളരി പുസ്തക വിതരണോദ്ഘാടനവും നിർവഹിച്ച് പ്രഫ. എം.കെ.സാനു

വൈക്കം: ജാതിയുടേയും മതത്തിൻ്റേയും പേരിലുള്ള വേർതിരിവ് രാജ്യത്തിപ്പോഴും നിലനിൽക്കുകയാണെന്നും സമൂഹത്തിന് സ്വാതന്ത്ര്യമില്ലാതെ രാഷ്ട്രീയ സ്വാതന്ത്ര്യം നേടുന്നത് നിരർഥകമാണെന്ന ഡോ.ബി.ആർ. അംബേദ്ക്കറുടെ വാദഗതി അക്ഷരാർഥത്തിൽ ശരിയാണെന്ന് പ്രഫ. എം.കെ.സാനുമാസ്റ്റർ. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷവും, അക്ഷരജ്വാല വായനക്കളരി പുസ്തക വിതരണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ.കെ. കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടര്‍ ജോണ്‍ വി.സാമുവല്‍, വൈക്കം സത്യഗ്രഹ സമര ചരിത്ര ഗ്രന്ഥകാരന്‍ അഡ്വ. പി.കെ.ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. എസ്. പുഷ്പമണി, ഹൈമി ബോബി,ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുലോചന പ്രഭാകരൻ,വൈക്കം എ ഇ ഒ ജോളിമോള്‍ ഐസക്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.യു. വാവ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ കെ. എസ്.ഗോപിനാഥന്‍, സുജാതമധു,എം.കെ. റാണിമോൾ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അജിത്ത്, എം. ഡി.ബാബുരാജ്, എസ്.മനോജ്കുമാര്‍, പി.ആര്‍.സലീല, എം. കെ.ശീമോന്‍, രേഷ്മ പ്രവീണ്‍, ജസീല നവാസ്, എസ്.ബിജു, വീണ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments