Tuesday, July 8, 2025
No menu items!
Homeഈ തിരുനടയിൽവൈക്കം പള്ളിപ്രത്തുശേരി പഴുതുവള്ളിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന രുഗ്മിണി...

വൈക്കം പള്ളിപ്രത്തുശേരി പഴുതുവള്ളിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന രുഗ്മിണി സ്വയംവരം ഭക്തിനിർഭരമായി

വൈക്കം: വൈക്കം പള്ളിപ്രത്തുശേരി പഴുതുവള്ളിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ മൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്നരുഗ്മിണി സ്വയംവരം ഭക്തിനിർഭരമായി. പൂത്താലം മുത്തുകുട, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെയാണ് സജീവ് കുളത്തുങ്കലിൻ്റെ വസതിയിൽ നിന്നും രുഗ്മിണി സ്വയംവരഘോഷയാത്ര ക്ഷേത്രാങ്കണത്തിലെത്തിയത്. തുടർന്ന് രുഗ്മിണി സ്വയംവരം പ്രഭാഷണം എന്നിവ നടന്നു.

രുഗ്മിണി സ്വയംവര ദർശനസായൂജ്യം നേടാൻ ഭക്തരുടെ അഭൂതപൂർവമായ തിരക്കാണനുഭവപ്പെട്ടത്. കൃഷ്ണരാധ വേഷധാരികൾ ഭക്തർക്ക് പ്രസാദമായി കുങ്കുമവും മധുരവും നൽകി.തുടർന്ന് നിരവധി യുവതികൾ പങ്കെടുത്ത കോൽക്കളി നയനാന്ദകരമായി. രുഗ്മിണി സ്വയംവരത്തോടനുബന്ധിച്ചു നടന്ന സ്വയംവര സദ്യയിൽ നൂറുകണക്കിനു ഭക്തർ പങ്കെടുത്തു.

വൈകുന്നേരം കുടുംബ ഐശ്വര്യത്തിനും ഉദ്ദിഷ്ട കാര്യസിദ്ധിക്കും ശ്രീചക്രപൂജയും നാരീപൂജയും നടന്നു. ഭാഗവത രത്നം തിരുവിഴപുരുഷോത്തമൻ യജ്ഞാചാര്യനായ സപ്താഹ യജ്ഞം29ന് സമാപിക്കും. സപ്താഹപരിപാടികൾക്ക്ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ, ക്ഷേത്രമേൽശാന്തി ചെമ്മനത്തുകരഷിബു ശാന്തികൾ, ദേവസ്വം പ്രസിഡൻ്റ് സത്യൻ രാഘവൻ, സെക്രട്ടറി അഖിൽരാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments