Sunday, February 15, 2026
No menu items!
Homeവാർത്തകൾവൈക്കം കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞവരെ രക്ഷിച്ച സുമേഷിനെ കാണാതായി

വൈക്കം കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞവരെ രക്ഷിച്ച സുമേഷിനെ കാണാതായി

വൈക്കം: വൈക്കം കാട്ടിക്കുന്നതിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് കാണാതായ പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. അപകടത്തിനിടെ അഞ്ച് പേരെ രക്ഷിച്ച ശേഷമാണ് സുമേഷിനെ കാണാതായത്
പാണാവള്ളിയിൽ കരയിൽ നിന്ന് അധികം ദൂരെയെത്തും മുൻപ് തന്നെ വള്ളം മറിഞ്ഞു. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്ന അരൂർ പാണാവള്ളി സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഈ സമയത്ത് പുഴയിൽ ഒഴുക്ക് അതിശക്തമായിരുന്നു
വിവിധ ബോട്ടുകളിലായ തിരച്ചിൽ നടത്തിയെങ്കിലും കാണാതായ സുമേഷിനെ ഇതുവരെ കണ്ടെത്താനായില്ല. ആലപ്പുഴ – കോട്ടയം കളക്ടർമാർ ആലോചിച്ച ശേഷം വേണ്ടി വന്നാൽ നേവിയെ സഹായത്തിനായി വിളിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments