Saturday, March 7, 2026
No menu items!
Homeവാർത്തകൾവേമ്പനാട്‌ കായലിന്‌ കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിലുള്ള പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വേമ്പനാട്‌ കായലിന്‌ കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിലുള്ള പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: പെരുമ്പളം ദ്വീപിന്റെ ദീർഘകാല സ്വപ്നമായ പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പെരുമ്പളം ദ്വീപിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. വേമ്പനാട്‌ കായലിന്‌ കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിലാണ് പാലത്തിന്റെ നിർമാണം. ഏറെ നാളത്തെ പെരുമ്പളം ജനതയുടെ ദുരിതമാണ് ഇന്ന് അവസാനിക്കാൻ പോകുന്നത്.

കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നാണ് പെരുമ്പളം പാലം .1157 മീറ്റർ നീളവും നടപ്പാതകൾ ഉൾപ്പെടെ 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെ മധ്യഭാഗത്തെ 12 മീറ്റർ വീതിയുള്ള ബോസ്ട്രിംഗ് ആർച്ചുകൾ സവിശേഷതയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments