Monday, March 30, 2026
No menu items!
Homeവാർത്തകൾവേനൽ ചൂടിലും ഇടയ്ക്ക് പെയ്യുന്ന മഴയിലും പ്രചരണ ആവേശം കുറയാതെ കാട്ടാക്കട മണ്ഡലത്തിലെ സ്ഥാനാർഥിമാർ.

വേനൽ ചൂടിലും ഇടയ്ക്ക് പെയ്യുന്ന മഴയിലും പ്രചരണ ആവേശം കുറയാതെ കാട്ടാക്കട മണ്ഡലത്തിലെ സ്ഥാനാർഥിമാർ.

കാട്ടാക്കട : വേനൽ മഴയിലും പ്രചരണആവേശത്തിലായിരുന്നു കാട്ടാക്കട മണ്ഡലത്തിലെ സ്ഥാനാർഥിമാർ. കുരുത്തോല പെരുന്നാൾ ആയതിനാൽ ക്രിസ്ത്യൻ ദേവാലയങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു കൂടുതലും പ്രചരണം നടത്തിയത്.

ഇടതു സ്ഥാനാർത്ഥി ഐ.ബി.സതീഷ് ദേവാലയങ്ങളിൽ നടന്ന പ്രത്യേക ചടങ്ങുകളിലും പ്രാർത്ഥനയിലും പങ്കെടുത്തു കൊണ്ടാണ് പ്രചരണം ആരംഭിച്ചത്.

പുന്നാവൂരിലെ പത്താം പിയൂസ് പള്ളിയുടെ കീഴിലുള്ള വേളാങ്കണ്ണി മാതാവിന്റെ കുരിശടി, കാട്ടാക്കടയിൽ നടന്ന കുരുത്തോല ഘോഷയാത്ര, കുളത്തുമ്മൽ സി.എസ്.ഐ ചർച്ച്, കാരുണ്യാലയം കോൺവെന്റ്, മലയിൻകീഴ് സിഎസ്ഐ ചർച്ച് എന്നിവിടങ്ങളിൽ നടന്ന കുരുത്തോല ഘോഷയാത്രയിൽ പങ്കെടുക്കുകയും വിശ്വാസികളോടു വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.

എൻ.ഡി.എ സ്ഥാനാർത്ഥി പി. കെ. കൃഷ്ണദാസ് ഞായറാഴ്ച വിളവൂർക്കൽ പഞ്ചായത്തിലെ മലയം ദൈവസഭയിൽ നടന്ന കുരുത്തോല പ്രാർത്ഥനയിൽ പങ്കെടുക്കുകയും വിശ്വാസികളോട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.
മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്ഥാനാർത്ഥിയുടെ പദയാത്ര അന്തിയൂർക്കോണം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മലയിൻകീഴ് ജംഗ്ഷനിൽ സമാപിച്ചു. ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എം പി ഷൈൻ ലാൽ പദയാത്ര ഉദ്ഘാടനം ചെയ്തു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലംമൂട് ബിജു, മണ്ഡലം പ്രസിഡന്റ് സുധീഷ് കുന്നുവിള, ജനറൽ സെക്രട്ടറി പോയാട് ഹരി, ഏരിയ പ്രസിഡന്റ് മാരായ ബാബു, വിഷ്ണു, സെക്രട്ടറിമാരായ പ്രസാദ് കെ പിള്ള, ശരണ്യ  തുടങ്ങി നിരവധി പേർ പങ്കെടുത്തു.

യു. ഡി. എഫ് സ്ഥാനാർത്ഥി എം ആർ ബൈജു അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ചാണ് ഞായറാഴ്ച പ്രചരണം നടത്തിയത്. മൂലക്കോണം ചർച്ച്, ഇടയ്ക്കോട് സി എസ് ഐ ചർച്ച് എന്നിവിടങ്ങളിൽ നടന്ന കുരുത്തോല പെരുന്നാളിൽ പങ്കെടുക്കുകയും വിശ്വാസികളോട് വോട്ട് തേടുകയും ചെയ്തു. മച്ചേൽ ഉന്നതി സന്ദർശിക്കുകയുംപാലോട്ടുവിളയിലെ കുടുംബയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
തിങ്കളാഴ്‌ച രാവിലെ പുളിയറക്കോണം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സ്ഥാനാർത്ഥി പര്യടനം മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments