Tuesday, December 23, 2025
No menu items!
Homeവാർത്തകൾവീണ്ടും പ്രതിഷേധത്തിന് കർഷകർ, ഡൽഹി ചലോ മാർച്ചിന് തുടക്കം

വീണ്ടും പ്രതിഷേധത്തിന് കർഷകർ, ഡൽഹി ചലോ മാർച്ചിന് തുടക്കം

ഒരിടവേളയ്ക്ക് ശേഷം ദേശീയ തലസ്ഥാനത്തേക്ക് വീണ്ടും ‘ഡൽഹി ചലോ’ കാൽനട മാർച്ച് ആരംഭിച്ച് കർഷകർ. നൂറോളം കർഷകർ ശംഭു അതിർത്തിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കർഷക സംഘടനാ നേതാക്കളായ സർവാൻ സിംഗ് പന്ദേർ, ജഗ്ജിത് സിംഗ് ദല്ലെവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ്, ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി എന്നിവ ഉൾപ്പെടെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം. കഴിഞ്ഞ എട്ട് മാസമായി ഞങ്ങൾ ഇവിടെ ഇരിക്കുകയാണ്. കാൽനടയായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ഖാപ് പഞ്ചായത്തുകളിൽ നിന്നും വ്യാപാരി സമൂഹത്തിലെ അംഗങ്ങളിൽ നിന്നും ഈ പ്രസ്ഥാനത്തിന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തീരുമാനം വിശദീകരിച്ച് പന്ദർ പറഞ്ഞു. അതേസമയം ഹരിയാന സർക്കാർ അംബാലയിലെ ക്രിമിനൽ നടപടി ചട്ടത്തിൻ്റെ (സിആർപിസി) സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി, പൊതുയോഗങ്ങളും ഘോഷയാത്രകളും നിയന്ത്രിച്ചിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങൾ, ഡ്രോണുകൾ, ജലപീരങ്കികൾ എന്നിവയുടെ വിന്യാസം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments