Wednesday, July 9, 2025
No menu items!
Homeവാർത്തകൾവീട്ടിലെ വൈഫൈ കണക്ഷൻ ഇന്ത്യയിലെവിടെ ഇരുന്നും ഉപയോഗിക്കാം; പുതിയ സേവനവുമായി ബിഎസ്‌എന്‍എല്‍

വീട്ടിലെ വൈഫൈ കണക്ഷൻ ഇന്ത്യയിലെവിടെ ഇരുന്നും ഉപയോഗിക്കാം; പുതിയ സേവനവുമായി ബിഎസ്‌എന്‍എല്‍

ഓരോ ദിവസവും നിരവധി സേവനങ്ങളാണ് ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഇപ്പോഴിതാ കമ്ബനി അതിന്റെ ദേശീയ വൈഫൈ റോമിംഗ് സേവനം ആരംഭിച്ചിരിക്കുകയാണ്. ഇത് BSNL FTTH (ഫൈബര്‍-ടു-ദി-ഹോം) ഉപയോക്താക്കളെ ഇന്ത്യയിലുട നീളമുള്ള BSNL-ന്റെ നെറ്റ്‌വര്‍ക്കിലേക്ക് കണക്റ്റുചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ്. വീട്ടിലെ വൈഫൈ രാജ്യത്ത് എവിടെയുമിരുന്ന് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

BSNL FTTH ഉപഭോക്താക്കള്‍ക്ക് ഒരു നിശ്ചിത സ്ഥലത്ത് മാത്രമേ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയൂ. BSNLല്‍ പുതിയ ദേശീയ വൈ-ഫൈ റോമിംഗ് സേവനം അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ എവിടെനിന്നും അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ സാധിക്കും. രാജ്യത്തുടനീളം തങ്ങളുടെ സേവനം മികവോടെ വ്യാപിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലൊരു സേവനം ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.

BSNL FTTH നാഷണല്‍ വൈഫൈ റോമിംഗ് സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ BSNL വെബ്‌സൈറ്റില്‍ https://portal.bnsl.in/ftth/wifiroamingല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ സ്ഥിരീകരണം പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കള്‍ അവരുടെ FTTH കണക്ഷന്‍ നമ്ബറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറും നല്‍കേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പോലും ബിഎസ്‌എന്‍എല്‍ വൈഫൈ കണക്ഷന്‍ ലഭ്യമാണെങ്കില്‍ രാജ്യത്തെ എവിടെ പോയാലും അതിവേഗ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും.

കഴിഞ്ഞ ദിവസം ബജറ്റ് റീചാര്‍ജ് സേവനവുമായി ബിഎസ്‌എന്‍എല്‍ എത്തിയിരുന്നു. ഒന്നരമാസം കാലാവധിയുള്ള 250 രൂപയില്‍ താഴെയുള്ള പ്ലാനാണിത്. 45 ദിവസം കാലാവധിയുള്ള ഈ പ്രീപെയ്ഡ് പ്ലാനിന് 249 രൂപയാണ് താരിഫ് ആയി വരിക. എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാം. പ്രതിദിനം 100 എസ്‌എംഎസ് സൗജന്യമാണ്. ഈ പ്ലാന്‍ അനുസരിച്ച്‌ പ്രതിദിനം രണ്ടു ജിബി ഡേറ്റയാണ് ലഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments