Wednesday, February 11, 2026
No menu items!
Homeവാർത്തകൾവിലങ്ങാട് നാളെ കോണ്‍ഗ്രസ് ബിജെപി ഹര്‍ത്താല്‍

വിലങ്ങാട് നാളെ കോണ്‍ഗ്രസ് ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: വിലങ്ങാട് നാളെ യുഡിഎഫ് – ബിജെപി ഹര്‍ത്താല്‍. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഇരുപാര്‍ട്ടികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ വര്‍ഷം വയനാട് ചുരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായ ദിവസം തന്നെയാണ് കോഴിക്കോട് വിലങ്ങാടിലും നിരവധി തവണ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരിന്നു. ഒരുവര്‍ഷം ആകാറായിട്ടും ദുരന്തബാധിതരാവര്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കിയില്ലെന്നാണ് ഇരുപാര്‍ട്ടികളും ആരോപിക്കുന്നത്. ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്ന വിലങ്ങാട് മഞ്ഞച്ചീളിയില്‍ നിന്നും ഒന്‍പത് കുടുംബങ്ങളെ കഴിഞ്ഞ ദിവസം മാറ്റി താമസിപ്പിച്ചിരുന്നു. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടി നാശം വിതച്ച മേഖലകളില്‍ നിന്നാണ് കുടുംബങ്ങളെ മാറ്റിയത്. വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലേക്കാണ് ഈ കുടുംബങ്ങളെ മാറ്റിയത്. നേരത്തെ ഉരുള്‍പൊട്ടല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങള്‍ സ്വയം മാറി തുടങ്ങിയിട്ടുമുണ്ട്. ഒന്‍പത് കുടുംബങ്ങളിലെ 30 ഓളം പേരാണ് മാറിയത്. മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ഇതിന് പിന്നാലെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ക്യാംപുകളിലേക്ക് മാറ്റിയ ആളുകളും നാട്ടുകാരും ചേര്‍ന്ന് ഇന്ന് വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. പ്രതിഷേധക്കാര്‍ വില്ലേജ് ഓഫീസിലേക്ക് തള്ളിക്കയറിയതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ നിഷേധാത്മകനിലപാടിനെതിരെയാണ് നാളത്തെ ഹര്‍ത്താലെന്ന് കോണ്‍ഗ്രസ് – ബിജെപി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ കണ്ണ് തുറന്ന് ദുരന്തബാധിതരെ കാണണം. അടിയന്തര സഹായം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments