Sunday, February 22, 2026
No menu items!
Homeവാർത്തകൾവിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് എയർ ഇന്ത്യ 245 വിമാനം സാഹസികമായി ലാൻഡ് ചെയ്‌തു.

വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് എയർ ഇന്ത്യ 245 വിമാനം സാഹസികമായി ലാൻഡ് ചെയ്‌തു.

വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് ഡല്‍ഹിയില്‍ നിന്നെത്തിയ എയർ ഇന്ത്യ 245 വിമാനം സാഹസികമായി ലാൻഡ് ചെയ്‌തു.

ഇന്നലെ വൈകിട്ടെത്തിയ വിമാനത്തിന്റെ നോസിലാണ് പക്ഷിയിടിച്ചത്.

വൈകിട്ട് 6.49നാണ് സംഭവം. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാരെ സുരിക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, തിരികെ 7.15ന് പുറപ്പേടേണ്ട വിമാനത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പക്ഷിയിടിച്ചതിലെ യന്ത്രത്തകരാർ പരിഹരിക്കാനാകാത്തതാണ് കാരണം. വിമാനത്തിന്റെ നോസില്‍ സാരമായ കേടുപാടുണ്ടായെന്നാണ് വിവരം.

ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന 183 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്കാണ് മാറ്റിയത്. പക്ഷിയിടിച്ചാലും മിനിട്ടുകള്‍ക്കകം തകരാർ പരിഹരിച്ച്‌ വിമാനം പറത്തുകയായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാല്‍ അഹമ്മദാബാദ് ദുരന്തത്തെ തുടർന്ന് പരിശോധന കർശനമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments