Thursday, February 19, 2026
No menu items!
Homeവാർത്തകൾവിദ്യാർത്ഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി

വിദ്യാർത്ഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി

സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് കെഎസ്ആർടിസി തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഉച്ച ഭക്ഷണം ഉൾപ്പെടുന്ന ടൂറിന് 500 രൂപയിൽ താഴെയായിരിക്കും ചാർജ്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തിൽ കോളേജ് വിദ്യാർഥികൾക്കുൾപ്പെടെ ഈ സേവനം ലഭ്യമാക്കും.

112 കേന്ദ്രങ്ങളിൽ നിന്നും ശബരിമല ബജറ്റ് ടൂറിസം പദ്ധതിക്കും കെഎസ് ആർ ടി സിയിൽ തുടക്കമായി. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയിൽ സർവീസ് ക്ഷേത്രങ്ങൾ ക്രേന്ദ്രീകരിച്ചാണ് സർവീസുകൾ ആരംഭിക്കുക. ബുക്കിംഗിനനുസരിച്ച് കൂടുതൽ ബസുകൾ ക്രമീകരിക്കാനും കഴിയും. നിലവിൽ പമ്പയിൽ നന്നായി കെ എസ് ആർടി സി സർവീസുകൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡ്രൈംവിഗിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉൾപ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈൽആപ്പ് ഉടൻ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. ഇതിൽ ഡ്രൈംവിംഗുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പഠിപ്പിക്കുന്ന വീഡിയോകൾ ഉൾപ്പെടും. മലയാളം കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലുള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം ലോകത്തിന്റെ എതു കോണിലുള്ളവർക്കും പ്രയോജനപ്പെടുത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments