നൂറ് കണക്കിന് വാഹനങ്ങൾ നിത്യേന കടന്നു പോകുന്ന വിതുര -ചായം റോഡിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന കൊടുംവളവിൽ പൈപ്പ് പൊട്ടി അഗാധഗർത്തം രൂപപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും അധികാരികൾ കണ്ട മട്ടില്ല. ജലസേചന വകുപ്പിൻ്റെ വാഹനങ്ങൾ ചീറിപ്പായുന്ന ഇവിടെ ഇത്തരത്തിൽ അപായസൂചനയെങ്കിലും നൽകിയത് നല്ലവരായ നാട്ടുകാരുടെ ഇടപെടൽ മൂലമാണ്. ഇതുൾപ്പെടെ പൈപ്പ് പൊട്ടൽ നിത്യസംഭവമായ ഇടങ്ങളിൽ അത്യാവശ്യമായി പൈപ്പ് മാറ്റി സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്ന്ആവശ്യപ്പെട്ടു അധികാരികൾക്ക് കത്തു നല്കുമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി ജില്ലാ സെക്രട്ടറി വിതുര ഗോപൻ അറിയിച്ചു.



