Monday, December 22, 2025
No menu items!
Homeവാർത്തകൾവിക്രം സാരാഭായ് സ്പേസ് സെന്ററിൽ ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ്

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ്

ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ താഴെ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (പരസ്യനമ്പർ വി.എസ്.എസ്.സി-334). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.vssc.gov.inൽ ലഭിക്കും. ടെക്നീഷ്യൻ-ബി: ശമ്പളനിരക്ക് 21,700-69,100 രൂപ. ഒഴിവുകൾ 56. യോഗ്യത: എസ്.എസ്.എൽ.സി/പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇതിന് പുറമെ ഫിറ്റർ/ഇലക്ട്രോണിക് മെക്കാനിക്/ടർണർ/മെഷിനിസ്റ്റ്/ഇലക്ട്രീഷ്യൻ/ഇലക്ട്രോപ്ലേറ്റർ/വെൽഡർ/മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്/മെക്കാനിക് മോട്ടോർ വെഹിക്കിൾ/മെക്കാനിക് ഡീസൽ/ഫോട്ടോഗ്രഫി/കാർപന്റർ ട്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റുണ്ടാകണം. ഡ്രാഫ്റ്റ്സ്മാൻ-ബി: ശമ്പളനിരക്ക് 21,700-69,100 രൂപ. ഒഴിവുകൾ 7. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം + ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റ്. ഫാർമസിസ്റ്റ്-എ: ശമ്പളനിരക്ക് 29,200-92,300 രൂപ. ഒഴിവ് 1. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം+ ഫസ്റ്റ്ക്ലാസ് ഫാർമസി ഡിപ്ലോമ. പ്രായപരിധി അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണം, സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. ഓൺലൈനിൽ ജൂൺ 16 അഞ്ചുമണി വരെ അപേക്ഷ സമർപ്പിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments