Tuesday, August 5, 2025
No menu items!
Homeവാർത്തകൾവാഹൻ സൈറ്റിൽ തകരാർ; 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങൾക്ക് പിഴയിടില്ലെന്ന് എംവിഡി

വാഹൻ സൈറ്റിൽ തകരാർ; 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ്ങൾക്ക് പിഴയിടില്ലെന്ന് എംവിഡി

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ PUCC പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനരഹിതമാണ്. 22.02.2025 മുതലാണ് പോർട്ടൽ പ്രവർത്തനരഹിതമായത്. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് തകരാറിന് കാരണം. സെർവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാജ്യ വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. സോഫ്റ്റ്‌വെയറിന്റെ തകരാറുകൾ എത്രയും വേഗത്തിൽ പരിഹരിച്ച് പോർട്ടൽ എത്രയും വേ​ഗം പ്രവർത്തന യോ​ഗ്യമാക്കണമെന്ന് ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ​ഗതാഗത വകുപ്പിന്റെ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്നത് നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററാണ്.

സോഫ്റ്റ്‌വെയറിന്റെ തകരാർ നിലനിൽക്കുന്നതിനാൽ 22.02.25 മുതൽ 27.02.25 രെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിൻ്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കിയിരിക്കുന്നു എന്ന അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. വിവരം അറിയിച്ചുകൊണ്ട് കേരളാ എംവിഡിയുടെ ഫേസ്ബുക്ക് പേജിൽ കുറുപ്പ് പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments