കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെര്‍മിനലുകള്‍ ഒക്ടോബര്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകളാണ് ഉദ്ഘാടനം ചെയ്യുക. 11 ന് രാവിലെ 10 മണിക്ക് മട്ടാഞ്ചേരി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായിരിക്കും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, എംഎല്‍എ മാരായ കെ ജെ മാക്സി, ടി ജെ വിനോദ്, കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ റ്റി പത്മകുമാരി, കെ എ ആന്‍സിയ തുടങ്ങിയവര്‍ സംസാരിക്കും



