Monday, December 22, 2025
No menu items!
Homeവാർത്തകൾവയനാട് ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കും തൊഴിലാളികൾക്കും സംഘടനാ ധനസഹായ വിതരണം നടത്തി

വയനാട് ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കും തൊഴിലാളികൾക്കും സംഘടനാ ധനസഹായ വിതരണം നടത്തി

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ കഴിഞ്ഞ 30ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കും തൊഴിലാളികൾക്കും സംഘടനാ ധനസഹായ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ വച്ച് നടത്തി. ദുരന്തത്തിൽ മരണപ്പെട്ട വ്യാപാരികളുടെ അവകാശികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശികൾക്കും ഇപ്പോൾ ചികിത്സയിൽ കഴിയുന്നവർക്കും ആണ് സഹായ വിതരണം നടത്തിയത്.

മരണപ്പെട്ട വ്യാപാരികളുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ തോതിൽ സഹായ ധനം നൽകി. മരണപ്പെട്ട തൊഴിലാളികളുടെ അവകാശികൾക്കും സഹായധനം കൈമാറി. പ്രകൃതി ദുരന്തത്തിൽ കുടുംബാംഗങ്ങളെയും വാഹന അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് മൂന്ന് ലക്ഷം രൂപ വസതിയിൽ കൊണ്ടുപോയി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നൽകി.

സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് പത്തുലക്ഷം രൂപ തോതിലും ഭാഗികമായി സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരികയും ചരക്കുകൾ നഷ്ടമാവുകയും ചെയ്തവർക്ക് 7 ലക്ഷം രൂപ തോതിലും നഷ്ടത്തിന്റെ തോതനുസരിച്ച് വ്യാപാരികൾക്ക് അഞ്ച് ലക്ഷം രൂപ തോതിലും കച്ചവടത്തിൻ്റെ രൂപമനുസരിച്ച് വ്യാപാരികൾക്ക്ഒരു ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയും ഉള്ള ധനസഹായങ്ങളാണ് വിതരണം ചെയ്തത്. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു, ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര ധനസഹായ വിതരണ യോഗം ഉദ്ഘാടനം ചെയ്തു.

സഹായധന വിതരണ ഉൽഘാടനം ടി സിദ്ധീഖ് എംഎൽഎ നിർവഹിച്ചു. തൊഴിലാളികൾക്കുള്ള ധനസഹായത്തിൻ്റെ വിതരണ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു. വിവിധ കാറ്റഗറികളിൽ ഉൾപ്പെടുത്തിയ ധനസഹായ വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ ദേവരാജൻ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ബാബു കോട്ടയിൽ, ബാപ്പു ഹാജി എന്നിവർ നിർവഹിച്ചു. സംസ്ഥാന
ഭാരവാഹികളായ ഷരീഫ് കാസർകോട്, പിസി ജേക്കബ് എറണാകുളം സണ്ണി പൈമ്പിള്ളിൽ ഇടുക്കി,എം കെ തോമസ് കുട്ടി കോട്ടയം , എ ജെ ഷാജഹാൻ പത്തനംതിട്ട, എ.ജെ റിയാസ്, സലിം രാമനാട്ടുകര കെ ഉസ്മാൻ, നൗഷാദ് കരിമ്പനക്കൽ ശ്രീജ ശിവദാസ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments