നെടുമങ്ങാട്: ലോക വയോജന ദിനാചരണവും മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും സംഘടിപ്പിച്ചു. നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷനായി. ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാര്‍, നെടുമങ്ങാട് എം.നസീര്‍, മൂഴിയില്‍ മുഹമ്മദ് ഷിബു, കെ.എസ്.പ്രമോദ്, മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, വെമ്പില്‍ സജി, തോട്ടുമുക്ക് വിജയന്‍, ചന്തമുക്ക് ഷാജഹാന്‍, എ മുഹമ്മദ്, ഷൈജു.എസ് എന്നിവര്‍ സംസാരിച്ചു.