Thursday, February 19, 2026
No menu items!
Homeവാർത്തകൾലോകമങ്ങനെയാണ് റിലീസ് ചെയ്തു

ലോകമങ്ങനെയാണ് റിലീസ് ചെയ്തു

പേയാട് : എഴുത്തുകാരി ജസിന്ത മോറിസ് സംവിധാനം ചെയ്ത ലോകമങ്ങനെയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവല്‍ക്കരണവും ഭവിഷ്യത്തുകളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം പേയാട് എസ്.പി.സിനിമാസില്‍ ഞായറാഴ്ച നടന്നു. ജി.എന്‍.പണിക്കര്‍ അധ്യക്ഷനായ ചടങ്ങ് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. ലഹരിയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണമാണ് ഈ സിനിമയെന്നും ആബാലവൃദ്ധം ജനങ്ങള്‍ ഈ ചിത്രം കാണണമെന്നും ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ജോസഫ് ആന്റണി, ഹരീഷ്, രഞ്ജിത്ത്.ആര്‍.സി, പ്രിസില്ല മരിയന്‍, കടയ്ക്കല്‍ രമേഷ്, കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. കേവലം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക എന്നതല്ല, നേരേ മറിച്ച് സ്‌ക്കൂള്‍, കോളേജ്, സാംസ്‌കാരികകേന്ദ്രങ്ങള്‍, സദസ്സുകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങില്‍ പ്രദര്‍ശിപ്പിക്കുക കൂടിയാണ് ലോകമങ്ങനെയാണ് എന്ന ഹ്രസ്വചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായികയും നിര്‍മാതാവുമായ ജസിന്ത മോറിസ് പറഞ്ഞു. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ പ്രിയാശ്യാം, പ്രിയാ രാജ് എന്നിവര്‍ പരിപാടി നയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments