Wednesday, February 11, 2026
No menu items!
Homeവാർത്തകൾലഹരി വിരുദ്ധ ചിത്ര രചന മത്സരം നാളെ തിരുനക്കരയിൽ

ലഹരി വിരുദ്ധ ചിത്ര രചന മത്സരം നാളെ തിരുനക്കരയിൽ

കോട്ടയം: നൊസ്റ്റാൾജിയ ക്രീയേഷൻസ് ചിൽഡ്രൻസ് ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ചിത്ര രചന നാളെ (മെയ് 25 ഞായറാഴ്ച ) രാവിലേ 11മണിക്ക് തിരുന്നക്കര മൈതാന മര തണലോരത്ത് നടക്കും. യു പി വിഭാഗം റവന്യു ജില്ലാ കലോത്സവ ചിത്രകലാ ജേതാവ് സിബിസൺ ഗോഡ്സെന്റ് പീറ്റർ ഉത്ഘാടനം ചെയ്യും. നൊസ്റ്റാൾജിയ ക്രീയേഷൻസ് ചിത്രകലാ രത്ന പുരസ്‌കാരം നേടിയ 20 കുട്ടികൾക്കൊപ്പമാണ് മറ്റു കുട്ടികളും പങ്കെടുക്കുക. ഇവർക്കൊപ്പം ബാലതാരം അമയാ പാറൂസും പങ്കെടുക്കും,ഗ്രൂപ്പ്‌ ഡയറക്ടറും ചിത്രകാരനുമായ സിബിപീറ്റർ, നഗര സഭ പ്രതിപക്ഷ നേതാവ് ഷീജാ അനിൽ, കൗൺസിലർ മോളിക്കുട്ടി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഗൗരി ശങ്കർ, റബ്കൊ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ രാജേഷ്, മ്യൂസിക്ഡയറക്ടറും ഗ്രൂപ്പ്‌ കോ ഡയറക്ടറുമായ സന്തോഷ് സുറുമി.പ്രോഗ്രാം കൺവീനർ രാജേഷ് ബി,ഡയറക്ടർ ബോർഡ്‌ അംഗം, ബിൻസി ജോസ്, ജിക്കി ബാബു, ലീഡേഴ്‌സ് അംഗം ബിയാ ബോസ്,മിനി ജോജോ,എന്നിവർ സംബന്ധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments