മലയിന്‍കീഴ് : സാമൂഹ്യവിപത്തായ ലഹരിയ്‌ക്കെതിരെ പ്രതിരോധ ചങ്ങല തീര്‍ക്കുന്നതിന്റെ ഭാഗമായി മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘാടകസമിതി രൂപീകരിച്ചു. 10-ന് കുണ്ടമണ്‍ഭാഗത്തു നിന്നും ആരംഭിച്ച് മണ്ഡപത്തിന്‍കടവില്‍ അവസാനിക്കുന്ന രീതിയിലാണ് ലഹരിയ്‌ക്കെതിരെയുള്ള മനുഷ്യചങ്ങല തീര്‍ക്കുന്നത്. സംഘാടകസമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യഅധ്യക്ഷന്‍ കെ.വാസുദേവന്‍നായര്‍ അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ ഒ.ജി.ബിന്ദു, അജിതകുമാരി, ഷാജി, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളായ ജയചന്ദ്രന്‍, സുനില്‍കുമാര്‍, സന്തോഷ്‌കുമാര്‍, അനില്‍കുമാര്‍, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, ഹിന്ദുഐക്യവേദി, മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രഉപദേശകസമിതി, ശാസ്ത്രസാഹിത്യപരിഷത്ത്, എ.ഡി.എസ്, സി.ഡി.എസ് എന്നിവയുടെ പ്രതിനിധികള്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.



