തിരുവനന്തപുരം: നാഷണൽ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘റെസിസ്റ്റൻസ് ലിറ്ററേച്ചർ’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ.എസ് എ ഷാജഹാൻ അധ്യക്ഷത വഹിച്ച സെമിനാറിൽ ഡോ. സജീവ് സാമുവൽ റോസ് മുഖ്യപ്രഭാഷണം നടത്തി. സെമിനാറിനോടനുബന്ധിച്ച് കോളേജിലെ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഇംഗ്ലീഷ് വിഭാഗത്തിൽനിന്ന് യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു. പ്രൊഫ. കെ ജി രാധാകൃഷ്ണൻ സ്വാഗതവും പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധി സാൽമിന കൃതജ്ഞതയും അർപ്പിച്ച സെമിനാറിൽ വൈസ് പ്രിൻസിപ്പാൾ ജസ്റ്റിൻ ഡാനിയേൽ, അധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.



