Friday, February 13, 2026
No menu items!
Homeവാർത്തകൾയുക്രേനിയൻ നഗരമായ ക്രിവി റിഹിൽ റഷ്യയുടെ മിസൈൽ ആക്രമണം; 18 പേർ കൊല്ലപ്പെട്ടു

യുക്രേനിയൻ നഗരമായ ക്രിവി റിഹിൽ റഷ്യയുടെ മിസൈൽ ആക്രമണം; 18 പേർ കൊല്ലപ്പെട്ടു

മധ്യ യുക്രേനിയൻ നഗരമായ ക്രിവി റിഹിൽ റഷ്യയുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസിഡൻ്റ് വോളോദിമിർ സെലൻസ്കിയുടെ ജന്മനാടാണിത്. മരിച്ചവരിൽ ഒമ്പത് പേർ കുട്ടികളാണെന്നാണ് വിവരം. സെലെൻസ്‌കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാലിസ്റ്റിക് മിസൈൽ ഒരു ജനവാസ മേഖലയിൽ പതിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ വർഷം ഇതുവരെ റഷ്യ യുക്രെയ്നിൽ നടത്തിയതിൽ ഏറ്റവും മാരകമായ ആക്രമണമാണ് ക്രിവി റിഹിൽ നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.റഷ്യൻ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത വന്നിട്ടുണ്ട്. ഒരു വീഡിയോയിൽ 10 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഒരു വലിയ ഭാഗം നശിപ്പിക്കപ്പെടുന്നതും ഇരകൾ റോഡിൽ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതിനിടെ ഒരു റസ്റ്റോറന്റിൽ “യൂണിറ്റ് കമാൻഡർമാരുടെയും പാശ്ചാത്യ ഇൻസ്ട്രക്ടർമാരുടെയും” ഒരു മീറ്റിംഗിനെ ലക്ഷ്യമിട്ട് ഒരു മിസൈൽ ആക്രമണം നടന്നതായും 85 പേർ വരെ കൊല്ലപ്പെട്ടതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വാദത്തിന് ഇത് തെളിവുകളൊന്നും റഷ്യ നൽകിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments