Wednesday, March 25, 2026
No menu items!
Homeവാർത്തകൾയുഎസ്സിന്റെ 50% ഇരട്ടിത്തീരുവ ഇന്ത്യയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഒരടി പിന്നോട്ട് വയ്ക്കാതെ ഇന്ത്യ

യുഎസ്സിന്റെ 50% ഇരട്ടിത്തീരുവ ഇന്ത്യയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഒരടി പിന്നോട്ട് വയ്ക്കാതെ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തീരുവ പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ച ഉത്തരവ് നോട്ടീസ് ഇന്നലെ ട്രംപ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഏകദേശം 4.21 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്കാണ് ഇന്ന് മുതൽ 50 % ഇരട്ടിത്തീരുവ

തുണിത്തരങ്ങൾ, ഫുട് വെയറും,മറ്റു തുകൽ ഉൽപന്നങ്ങളും, ആഭരണങ്ങൾ, ഹോം ഡെക്കോർ, രാസവസ്‌തുക്കൾ പ്ലാസ്റ്റിക്, മെഷിനറി, സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ചെമ്മീൻ എന്നിവയ്ക്കല്ലാം ഇരട്ടി തീരുവയാവും.

എന്നാല്‍ ഇപ്പോഴും ട്രംപ് തീരുമാനം പിൻവലിക്കും എന്ന പ്രതീക്ഷയിയിലാണ് വ്യവസായികള്‍. അതേ സമയം, ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച്‌ അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യൻ എംബസി. വാഷിംഗ്ടണില്‍ മുൻ ട്രംപ് ഉപദേശകരുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ലോബീയിങ് കമ്പനികളെ ചുമതലപ്പെടുത്തി. ഒരു കമ്ബനിക്ക് 1.8 മില്യൻ ഡോളറിന്റെ വാർഷിക കരാർ ആണ് നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ കമ്പനിക്ക് പ്രതിമാസം 75000 ഡോളറിന്റെ മൂന്ന് മാസത്തെ കരാർ ആണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്കിയാലും വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ പറഞ്ഞു. വിപണിയിലെ സാഹചര്യമാണ് ഇക്കാര്യത്തില്‍ ഇന്ത്യ കണക്കിലെടുക്കുന്നതെന്നും വിനയ് കുമാർ. തീരുവയില്‍ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments