Thursday, February 12, 2026
No menu items!
Homeവാർത്തകൾയാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ 26 വർഷമായി പൊതുവഴി വൃത്തിയാക്കുന്ന പത്മനാഭൻ നായർ

യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ 26 വർഷമായി പൊതുവഴി വൃത്തിയാക്കുന്ന പത്മനാഭൻ നായർ

മഞ്ഞപ്ര: സ്വന്തം വീട് തൂത്തുവാരുന്നതുപോലും അപമാനമായിക്കാണുന്ന കാലത്ത് 82 വയസ്സ് പ്രായമുള്ള പത്മനാഭൻ നായർ വ്യത്യസ്തമായ മാതൃകയാകുന്നു.രാവിലെയും വൈകിട്ടും മഞ്ഞപ്ര ലയോള കോളേജ് റോഡ് ചൂലുമായി വന്ന് വൃത്തിയാക്കുന്ന ഈ മനുഷ്യൻ രാവിലെയും വൈകീട്ടും ഈ റോഡിൽ കൂടികടന്നുപോകുന്ന നാട്ടുകാർ കാണുന്ന നിത്യകാഴ്ച’യാണ്.

താൻ താമസിക്കുന്നവീടിൻ്റെമുൻവശത്തുകൂടി കടന്നുപോകുന്ന ലയോള റോഡിലെ എല്ലാ മാലിന്യങ്ങളും മാറ്റി രാവിലെയും വൈകിട്ടും ചൂലുമായിഅടിച്ചു വാരുന്ന പത്മനാഭൻ നായർ കഴിഞ്ഞ 26 വർഷമായി ഈ പ്രക്രിയ തുടരുകയാണ് അദ്ദേഹത്തിന് ഇത് ജീവിതചര്യയായി മാറി കെഎസ്ആർടിസിയിൽപതിനാറാം വയസ്സിൽ താൽക്കാലികമായി മെക്കാനിക്കായി മലപ്പുറം ജില്ലയിൽ ജോലി തുടങ്ങിയ പത്മനാഭൻ നായർ രണ്ടായിരത്തിൽ റിട്ടയർ ചെയ്തതിനു ശേഷം തുടരുന്ന പ്രക്രിയയാണ് ഇത് മഞ്ഞപ്ര വാക്കേലിൽ വീട്ടിൽ പത്മനാഭൻ നായരുടെ സ്വദേശം മാണിക്യമംഗലം ആയിരുന്നു പിതാവ് മംഗലത്ത് ഗോപാലൻ നായർ മാണിക്യമംഗലം പറയത്തെകാര്യസ്ഥൻ ആയിരുന്നു പറയത്തെ ഗോപിനാഥമേനോൻ എന്ന വക്കീലാണ് പിതാവിൻ്റെനിർബന്ധത്തിന് വഴങ്ങി മലപ്പുറത്ത് താൽക്കാലിക ജോലി ശരിയാക്കി കൊടുക്കുന്നത് പിന്നീട് ജോലി സ്ഥിരമായിമലപ്പുറം എടപ്പാൾ ആലുവ എന്നീ ഡിപ്പുകളിൽ ജോലി ചെയ്തു രണ്ടായിരത്തിൽ ആലുവയിൽ നിന്ന് റിട്ടയർ ചെയ്തു മഞ്ഞപ്ര വാക്കേലി വീട്ടിൽ വിവാഹം കഴിച്ച്മഞ്ഞപ്രയിൽ സ്ഥിരതാമസമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments