ശാസ്താംകോട്ട: എല്ലാ പഞ്ചായത്തുകളിലെയും ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ കുന്നത്തൂർ താലൂക്ക് വികസന സമിതി നിർദ്ദേശം നൽകി. കുന്നത്തൂർ സബ് ആർ ടി. ഓഫീസിന്സ്ഥലം കൈമാറുന്നതിന് കളക്ടറുമായി ചർച്ച ചെയ്യും. ചക്കുവള്ളി ചന്തയിലെ രൂക്ഷമായ മാലിന്യ പ്രശ്നം പരിഹരിക്കാൻ പോരു വഴി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കരുനാഗപ്പള്ളിയിൽ നിന്നും രാത്രി 7.30 ന് ശേഷം മറ്റ് പഞ്ചായത്തുകളിലേക്ക്ബസ് സർവ്വീസുകൾ ആരംഭിക്കാൻ ഗതാഗത വകുപ്പ് മന്ത്രിയെ കാണാനും തീരുമാനിച്ചു. മൈനാഗപ്പള്ളിയിലേ റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് സ്ഥലം ഏറ്റെടുപ്പ് നടപടി അന്തിമഘട്ടത്തിലാണെന്നും സ്ഥലത്തിൻ്റെയും കെട്ടിടങ്ങളുടെയും വിലനിർണ്ണയം പൂർത്തികരിച്ചതായും താലൂക്ക് വികസന സമിതി യോഗത്തിൽ എം.എൽ.എ കോവൂർ കുഞ്ഞുമോൻ അറിയിച്ചു.



