കല്‍പറ്റ: മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപം കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ആണ്‍കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സമീപ പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു.
അതേസമയം, അമരക്കുനിയിൽ നിന്ന് പിടികൂടിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കടുവയെ മൃഗശാലയിലെ വെറ്ററിനറി ഹോസ്പിറ്റലിലേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് എട്ടുവയസുകാരിയായ പെൺ കടുവ കൂട്ടിലായത്.



