പുനലൂർ: കേരള ട്രേഡ് യൂണിയൻ കോൺഗ്രസിൻറെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലും കേരള കോൺഗ്രസ് കൊല്ലം ജില്ല കമ്മറ്റിയുടെ സഹകരണത്തോടും കൂടി കെ ടി യു സി യുടെസ്ഥാപക നേതാവും പുനലൂർ എംഎൽഎയും ആയിരുന്ന ശ്രീ സാംഉമ്മന്റെ നാല്പതാമത് അനുസ്മരണ സമ്മേളനം ഒക്ടോബർ 24 ന് പുനലൂരിൽ പി.ജെ.ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൻ്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. പാർട്ടി ജില്ലാ പ്രസിഡണ്ട് ശ്രീ അഡ്വക്കേറ്റ് മാത്യു ജോർജ് രക്ഷാധികാരി സംസ്ഥാന വൈസ് ചെയർമാൻ ശ്രീ സി മോഹനൻ പിള്ള ചെയർമാനായി കെ ടി യു സി സംസ്ഥാന പ്രസിഡണ്ട് ശ്രീ റോയ് ഉമ്മൻ ജനറൽ കൺവീനറായി 101 പേർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന പ്രസിഡണ്ട് റോയി ഉമ്മൻ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡണ്ട് മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു സ്വാഗതസംഘ പദ്ധതി മോഹനൻ പിള്ള വിശദീകരിച്ചു. കെ ടി യു സി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അരുൺ അലക്സ് സ്വാഗതം ആശംസിച്ചു .ജില്ലാ ഭാരവാഹികളായ എബ്രഹാം മാത്യു ബേബി മാത്യു അയലിൻ ആൻറണി ഗോകുലം സന്തോഷ്, കുളക്കട സാബു നിയോജകമണ്ഡലം പ്രസിഡൻന്മാരായ Dannyവർഗീസ് കുളത്തൂർ രവി,F ആൻറണി ഫ്രാൻസിസ് സേവിയർ ഗീതാ സുകുനാഥ് ശ്രീ സണ്ണി. പുനലൂർ നിയോജകമണ്ഡലത്തിലെ എല്ലാ മണ്ഡലം പ്രസിഡണ്ട്മാരും വിവിധ യൂണിയൻ ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു കെ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ഷൗക്കത്ത് നന്ദി രേഖപ്പെടുത്തി.




