മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇന്ന് (03-08-2024) വൈകീട്ട് നാലുമണിവരെ 131.75 അടിയാണ്. ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ ലെവല്‍ പ്രകാരം ജലനിരപ്പ് 137 അടിയില്‍ എത്തിയാല്‍ മാത്രമേ ഡാം തുറക്കേണ്ട സാഹചര്യം ഉള്ളൂ. നിലവില്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴയും ഡാമിലേക്കുള്ള നിരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഷട്ടര്‍ തുറക്കേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.