കവളങ്ങാട്: ഇളങ്ങവം ഗവ. ഹൈടെക് എൽപി സ്കൂൾ നാലാംക്ലാസ് വിദ്യാർഥി ശ്രീദേവ് സജിത് പഠനത്തോടൊപ്പം കൃഷിയിലും മിടുക്കൻ. വാരപ്പെട്ടി പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച കുട്ടിക്കർഷകനായി ശ്രീദേവ് സജിത്തിനെ തെരഞ്ഞെടുത്തു. കക്കാട്ടുരിൽ താമസിക്കുന്ന ശ്രീദേവിന്റെ വീട്ടിൽ നെൽക്കൃഷി, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, വെണ്ട, മരച്ചീനി, പച്ചമുളക്, ചെണ്ടുമല്ലി, പൈനാപ്പിൾ എന്നിവയെല്ലാം കൃഷി ചെയ്യുന്നു.
പഠനത്തോടൊപ്പം കൃഷിയിലും മുന്നേറാനാണ് ശ്രീദേവിന്റെ ആഗ്രഹം. വാരപ്പെട്ടി പഞ്ചായത്തിലെ ഏഴാം വാർഡിലെ വട്ടക്കൈതയിൽ സജിത്തിന്റെയും നിഷയുടെയും മകനാണ് ശ്രീദേവ്.