Monday, December 22, 2025
No menu items!
Homeവാർത്തകൾമാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മകര സംക്രാന്തി പ്രമാണിച്ച് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. മകര സംക്രാന്തി, പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ ജനുവരി 21, 27 തീയതികളിലായി നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. രണ്ട് ദിവസങ്ങളിലും ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തുക. ജനുവരി 21 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും, ജനുവരി 27 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ് പരീക്ഷ സംഘടിപ്പിക്കുക. പൊങ്കല്‍, മകരസംക്രാന്തി, ബസന്ത് പഞ്ചമി തുടങ്ങിയ ഉത്സവങ്ങള്‍ കാരണം ജനുവരി 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യുജിസി നെറ്റ് 2024 പരീക്ഷ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മാറ്റിയത്. മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, നിയമം, ഇലക്ട്രോണിക് സയന്‍സ്, പരിസ്ഥിതി ശാസ്ത്രം അടക്കം 17 വിഷയങ്ങളിലെ പരീക്ഷയാണ് മാറ്റിവെച്ചത്.

പുതുക്കിയ പരീക്ഷയ്ക്കുള്ള യുജിസി നെറ്റ് 2025 അഡ്മിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ugcnet.nta.ac.in സന്ദര്‍ശിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ക്രമീകരണമാണ് ഒരുക്കുക. ‘UGC NET December 2024 revised admit card’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കിയാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന യുജിസി നെറ്റ് പരീക്ഷ ജനുവരി മൂന്നിന് ആരംഭിച്ച് 27ന് അവസാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments