മായന്നൂർ: നിളാ സേവാ സമിതിയും സേവാഭാരതി കൊണ്ടാഴിയൂണിറ്റും സംയുക്തമായി കരിക്കല്ലത്താണി ആര്യദത്തം ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മായന്നൂർ തണൽ മാതൃസദനത്തിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ആര്യദത്തം ശ്രീജിത്ത് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ നിരക്കിൽ ആയുർവേദ മരുന്നുകളും നൽകി.
നിളസേവാസമിതി സെക്രട്ടറി ശശികുമാർ മറ്റ് ഭാരവാഹികൾ സേവാഭാരതി കൊണ്ടാഴി യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിലെത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകി.