Monday, July 7, 2025
No menu items!
Homeവാർത്തകൾമാണികാവ് കളി സ്ഥലം നിര്‍മ്മാണം ആരംഭിക്കുന്നു

മാണികാവ് കളി സ്ഥലം നിര്‍മ്മാണം ആരംഭിക്കുന്നു


ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറവിലങ്ങാട് ഡിവിഷനില്‍ നടപ്പിലാക്കുന്ന മാണികാവിലെ കളിസ്ഥലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുറവിലങ്ങാട് പഞ്ചായത്ത് 3-ാം വാര്‍ഡില്‍ മാണികാവിലുള്ള മൂവാറ്റുപുഴ വാലി ഇറിഗ്രഷന്‍ പ്രോജക്ട് വക സ്ഥലത്താണ് പുതിയ കളിസ്ഥലം നിര്‍മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി. കുര്യന്‍ ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിയന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മാണികാവില്‍ എം.വി.ഐ.പി വകസ്ഥലത്ത് കളിസ്ഥലം നിര്‍മ്മിക്കുന്നതിന് ഗവണ്‍മെന്റ് അനുമതി നല്കിയിരുന്നു. 74 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയും ഉള്ള സ്ഥലമാണ് കളിസ്ഥലത്തിനായി ബ്ലോക്ക് പഞ്ചായത്തിനു അനുവദിച്ചു നല്കിയിരിക്കുന്നത്.
കളിസ്ഥലത്തിന്റെ പ്രാരംഭനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മലാ ജിമ്മി അനുവദിച്ച 10 ലക്ഷം രൂപ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയ്യറാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കളിസ്ഥലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുകയാണ്.
സൗകര്യപ്രദമായ മറ്റു കളിസ്ഥലങ്ങള്‍ ഇല്ലാത്ത കുറവിലങ്ങാടിന്റെ കായിക മേഖലയ്ക്ക് മാണികാവിലെ കളിസ്ഥലം ഉണര്‍വാകുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന പി.സി.കുര്യന്‍ പറഞ്ഞു.
കളി സ്ഥലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മാലാ ജിമ്മി നിര്‍വ്വഹിച്ചു. ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ പി.സി.കുര്യന്‍ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്‍സി മാത്യു പ്രസിഡന്റ് ശ്രീകല ദീലിപ്, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ സജികുമാര്‍, കമലാസനന്‍, വിനു കുര്യന്‍, ജോമോന്‍ മറ്റം, സിബി മാണി, കണ്‍വീനര്‍ സുധിഷ് മാണികാവ് എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments