കുറവിലങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമം നാളെ (ബുധൻ ) വൈകുന്നേരം 5 മണിക്ക് കോഴായിൽ ടോമി ചിറ്റക്കോടത്തിൻ്റെ ഭവനത്തിൽ വച്ചു നടക്കും. മണ്ഡലം പ്രസിഡൻറ് ബിജു മൂലംകുഴ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. അഡ്വ.ടി ജോസഫ്, ജാൻസ് കുന്നപ്പള്ളി, സുനു ജോർജ്, ലൂക്കോസ് മാക്കിയിൽ, അഡ്വ.ജിൻസൺ ചെറുമല, അജോ അറയ്ക്കൽ, ശ്രീലക്ഷമി മണിലാൽ, മിനി മത്തായി, ടോമി ചിറ്റക്കോടം, അനിൽകുമാർ കാരക്കൽ, പി.എൻ മോഹനൻ, ആൻറണി മുണ്ടക്കൽ, ടോമിഷ് ഇഗ്നേഷ്യസ്, ടോമി പൂവക്കോട്ട്, തോമസ് മുകളേൽ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.