Saturday, March 28, 2026
No menu items!
Homeവാർത്തകൾമലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ഏപ്രിൽ 5മുതൽ

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ഏപ്രിൽ 5മുതൽ

മലയിന്‍കീഴ് : മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഏപ്രില്‍ 5-ന് തുടങ്ങി 12-ന് സമാപിക്കും. അഞ്ചിന് രാവിലെ 8-ന് പന്തീരടിപൂജ, വൈകീട്ട് 6-ന് ദശപുഷ്പച്ചാര്‍ത്ത്, രാത്രി 7.45-ന് തൃക്കൊടിയേറ്റ്, വേദി 3-ല്‍ 10-ന് ഗാനമേള, വേദി 4-ല്‍ നാടകം.
6-ന് രാവിലെ 8-ന് വേദി 1-ല്‍ ഓട്ടന്‍തുള്ളല്‍, 11-ന് കലശാഭിഷേകം, വൈകീട്ട് 4.45-ന് കാഴ്ചശ്രീബലി, 6-ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം, രാത്രി 7-മുതല്‍ തിരുവാതിര, കോല്‍ക്കളി, കൈകൊട്ടിക്കളി, 9.30-ന് വേദി 4-ല്‍ നിളസാംസ്‌കാരികവേദി കവിയരങ്ങ്.

7-ന് രാവിലെ 8-ന് ഓട്ടന്‍തുള്ളല്‍, 10-ന് മരപ്പാണീ, 11-ന് ഉത്സവബലിദര്‍ശനം, വൈകീട്ട് 5.30-ന് കേളികൊട്ട്. വേദി 4-ല്‍ രാത്രി 9.30-ന് കരോക്കെ ഗാനമേള, വേദി 1-ല്‍ 11-ന് കഥകളി.

8-ന് രാവിലെ 9.30-ന് കലശാഭിഷേകം, 11-ന് ഉത്സവബലിദര്‍ശനം, രാത്രി 8.30-ന് വേദി 2-ല്‍ ഭജന, 8.45-ന് വേദി 3-ല്‍ ഗാനമേള.

9-ന് രാവിലെ 8-ന് വേദി 1-ല്‍ ചാക്യാര്‍കൂത്ത്, 11-ന് ഉത്സവബലിദര്‍ശനം, വൈകീട്ട് 5-ന് ഭജന, ഗാനമേള, ഡാന്‍സ്, രാത്രി 7-ന് വേദി 1-ല്‍ മാധവമുദ്ര പുരസ്‌കാരം, 7.30-ന് വേദി 4-ല്‍ കഥാപ്രസംഗം.

10-ന് രാവിലെ 9-ന് പഞ്ചവിംശതി കലശപൂജ, 10.30-ന് ഉപദേവന്മാര്‍ക്ക് വിശേഷാല്‍ പൂജയും നിവേദ്യവും, വൈകീട്ട് 5-ന് വേദി 3-ല്‍ ഗാനമേള, വേദി 1-ല്‍ 6.30-ന് ലക്ഷദീപം, വേദി 2-ല്‍ രാത്രി 7-മുതല്‍ കൈകൊട്ടിക്കളി, കോല്‍കളി, തിരുവാതിര. വേദി 4-ല്‍ 9.30-ന് ഗാനസംഗമം

11-ന് പതിവ് പൂജകള്‍ക്ക് പുറമേ വൈകീട്ട് 4.40-ന് ദശപുഷ്പ്പച്ചാര്‍ത്തും പുഷ്പാലങ്കാരവും, 5.30-ന് വേദി 4-ല്‍ കളരിപ്പയറ്റ്, 6-ന് ഭക്തിഗാനമേള, രാത്രി 7-ന് വയലിന്‍ ഗാനമേള 8-ന് വേദി വേദി 1-ല്‍ പഞ്ചാരിമേളം, വിശേഷാല്‍ നിറപറ, 10-ന് വലിയ കാണിക്ക, 11-ന് പള്ളിവേട്ട എഴുന്നള്ളത്ത്.

12-ന് രാവിലെ 6.15-ന് ഗോദര്‍ശനം, 9-ന് പഞ്ചാരിമേളം, വൈകീട്ട് 4-ന് വടക്കന്‍ പാണ്ടിമേളം, 4.30-ന് തൃക്കൊടിയിറക്ക്, ആറാട്ടെഴുന്നള്ളത്ത്, രാത്രി 8-ന് കുഴയ്ക്കാട് ഭഗവതിക്ഷേത്രക്കടവില്‍ ആറാട്ട്, 9-ന് നന്ദഗോവിന്ദം ഭജന്‍സ്, 10-ന് തിരിച്ചെഴുന്നള്ളത്ത്, 11-ന് വൈക്കം വിജയലക്ഷ്മി, പന്തളം ബാലന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള, വെളുപ്പിന് 4-ന് ആറാട്ടുകലശം, ആകാശനിറച്ചാര്‍ത്ത്. (നാല് വേദികളിലായാണ് കലാപരിപാടികള്‍ നടക്കുന്നത്).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments