Tuesday, March 24, 2026
No menu items!
Homeവാർത്തകൾമലയിന്‍കീഴ് വില്ലേജില്‍ ഡിജിറ്റല്‍ സർവ്വേ അനുസരിച്ച് കരം അടയ്ക്കാം

മലയിന്‍കീഴ് വില്ലേജില്‍ ഡിജിറ്റല്‍ സർവ്വേ അനുസരിച്ച് കരം അടയ്ക്കാം


മലയിന്‍കീഴ് : കാട്ടാക്കട താലൂക്കിലെ മലയിന്‍കീഴ് വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വേ അനുസരിച്ച് ആദ്യത്തെ കരം തീര്‍ത്തു. ഭൂമിയുടെ അതിരുകള്‍ ഡ്രോണുകള്‍, റോവറുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റലായി അളക്കുന്ന രീതിയാണ് ഡിജിറ്റല്‍ സര്‍വ്വെ. ഭൂമിയുടെ മാപ്പും രേഖകളും കൂടുതല്‍ കൃത്യതയോടെ തയ്യാറാക്കാന്‍ സാധിക്കുന്നു എന്നതാണ് ഡിജിറ്റല്‍ സര്‍വ്വെയുടെ സവിശേഷത. ഡിജിറ്റല്‍ സര്‍വ്വേ പ്രാബല്യത്തില്‍ വന്നതോടെ സര്‍വ്വേ, രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളുടെ സേവനങ്ങള്‍ എന്റെ ഭൂമി എന്ന ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും.
ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകുമ്പോള്‍ പഴയ സര്‍വ്വേ നമ്പറുകള്‍ മാറി പുതിയ റീ-സര്‍വ്വേ/ബ്ലോക്ക് നമ്പറുകള്‍ നിലവില്‍ വരും. ഡിജിറ്റല്‍ സര്‍വ്വേ ഡാറ്റ, റവന്യൂ വകുപ്പിന്റെ ‘റിലീസ്’ (ReLIS) സോഫ്റ്റ്വെയറിലേക്ക് മാറ്റിയിട്ടില്ലെങ്കില്‍ ആദ്യ തവണ അതാത് വില്ലേജ് ഓഫീസുകളില്‍ നേരിട്ട് ചെന്ന് കരം അടയ്‌ക്കേണ്ടതാണ്. അതിനായി വസ്തുവിന്റെ പഴയ നികുതി രസീത്, ആധാരത്തിന്റെ പകര്‍പ്പ് എന്നിവ കൈവശം കരുതുക. ഡെപ്യൂട്ടി തഹസില്‍ദാര്‍ ദിലീപ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ വില്ലേജ് ഓഫീസര്‍ ആര്‍.ഷിബുരാജ് ആദ്യ ഡിജിറ്റല്‍ കരം രസീത് കൈമാറി. സ്‌പെഷ്യല്‍ ര്‍വ്വെ വില്ലേജ് ഓഫീസര്‍ ജയശങ്കര്‍, ഡിജിറ്റല്‍ സര്‍വ്വേയര്‍ ഷാനി എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments