Tuesday, December 23, 2025
No menu items!
Homeവാർത്തകൾമലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

2024-ലെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നവംബർ ഒന്നിന് ഉച്ചയ്ക്ക് 3.30ന് സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. സി.ആർ പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. മലയാളഭാഷയ്ക്കു നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരെ സംസ്ഥാന സർക്കാർ ചടങ്ങിൽ ആദരിക്കും. സമകാലിക ജനപഥം ഭരണഭാഷാപതിപ്പിന്റെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാപുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments