Wednesday, March 25, 2026
No menu items!
Homeവാർത്തകൾമലയാറ്റൂർ മലയിൽ പൊന്നിൻ കുരിശുമുത്തപ്പോ, പൊൻമലകയറ്റം വിളികളാൽ മുഖരിതമാകുന്ന നാളുകൾ.

മലയാറ്റൂർ മലയിൽ പൊന്നിൻ കുരിശുമുത്തപ്പോ, പൊൻമലകയറ്റം വിളികളാൽ മുഖരിതമാകുന്ന നാളുകൾ.

മലയാറ്റൂർ: ഇനി മലയാറ്റൂർ മലയിൽ പൊന്നിൻ കുരിശുമുത്തപ്പോ, പൊൻമലകയറ്റം വിളികളാൽ മുഖരിതമാകുന്ന നാളുകൾ.അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ മലയിൽ വിശ്വാസികൾ ഒഴികിയെത്തുന്ന നാളുകൾ ആണ് കത്തോലിക്കാ സഭയിലെ നോമ്പ് കാലം

നോമ്പിന്റെ ആരംഭം മുതൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 24 മണിക്കൂറും (രാത്രിയും പകലും) കുരിശുമുടി മലകയറ്റം നടക്കും
ഈ നോമ്പുകാലത്തിന്റെ ആരംഭമായ ഫെബ്രുവരി 16 മുതൽ
എല്ലാദിവസവും രാവിലെ 5.30 നും 7.30 നും 9.30 നും വൈകീട്ട് 6.30 നും വി. കുർബാന, നൊവേന.
ശനിയാഴ്‌ചകളിൽ രാത്രി 12 മണിക്ക് വി. കുർബാന, നൊവേന

2026 മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ ദിവസത്തിൻ്റെ മുഴുവൻ സമയവും കുരിശുമുടി മലകയറ്റത്തിന് സൗകര്യം ഉണ്ടായിരിക്കും
2026 ഫെബ്രുവരി 15 മുതൽ മാർച്ച് 1 വരെ രാവിലെ 4.30 മുതൽ രാത്രി 10 മണി വരെ മലകയറ്റം. 12 മണിക്ക് ലൈറ്റ് ഓഫ് ചെയ്യും.

വിഭൂതി ബുധൻ തിരുകർമ്മങ്ങൾ ഫെബ്രുവരി 18-ാം തീയതി രാവിലെ 5.30 നുള്ള വി. കുർബാനയോടുകൂടി നടത്തപ്പെടുന്നു.
കുരിശുമുടിയിൽ കുമ്പസാരത്തിനും അടിമ സമർപ്പണ പ്രാർത്ഥനയ്ക്കും കുർബാന നിയോഗങ്ങൾ ഏൽപ്പിക്കു ന്നതിനും എല്ലാ സമയത്തും സൗകര്യം ഉണ്ടായിരിക്കും.

മലയാറ്റൂർ മഹാ ഇടവക കൂട്ടായ്‌മയ(ഫെബ്രുവരി -22), രാവിലെ 7 ന് മലകയറ്റം 9.30 ന് മലമുകളിൽ വി. കുർബാന, നൊവേന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments