Wednesday, December 24, 2025
No menu items!
Homeവാർത്തകൾമരുന്ന് ഉപയോഗത്തിലും മരുന്ന് വിൽപനശാലകളുടെ എണ്ണത്തിലും കേരളം മുന്നിൽ

മരുന്ന് ഉപയോഗത്തിലും മരുന്ന് വിൽപനശാലകളുടെ എണ്ണത്തിലും കേരളം മുന്നിൽ

മരുന്ന് ഉപയോഗത്തിലും മരുന്ന് വിൽപനശാലകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. സംസ്ഥാനത്ത് അംഗീകൃത ഫാർമസികൾ വഴി പ്രതിവർഷം ശരാശരി 15,000 കോടി രൂപയുടെ മരുന്ന് വിൽക്കുന്നുവെന്നാണ് ഏകദേശ കണക്ക്. രോഗം വന്നാൽ യഥാസമയം യോഗ്യതയുള്ള ഡോക്ടറെ കണ്ട് രോഗനിർണയം നടത്തി ശാസ്ത്രീയ ചികിത്സ തേടുകയും ഗുണനിലവാരമുള്ള മരുന്ന്, നിർദേശിക്കപ്പെട്ട അളവിലും സമയത്തും കാലയളവിലും കൃത്യമായി കഴിക്കുകയും വേണം എന്നതിൽ തർക്കമില്ല. പക്ഷേ, രോഗവും ചികിത്സയും മരുന്നും സ്വയം തീരുമാനിക്കുന്നതും പാർശ്വഫലങ്ങൾപോലും പരിഗണിക്കാതെ ആന്‍റിബയോട്ടിക്കുകളടക്കം അമിതമായി വാങ്ങി ഉപയോഗിക്കുന്നതും ശരാശരി മലയാളിയുടെ ശീലമാണ്. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.

ഇന്ത്യയെന്ന മരുന്നുവിപണി കോവിഡിനു ശേഷം പല സംരംഭങ്ങളും തകർച്ച നേരിട്ടപ്പോൾ കേരളമടക്കം സംസ്ഥാനങ്ങളിൽ പച്ചപിടിച്ച ബിസിനസുകളിലൊന്ന് മരുന്ന് വിൽപനയാണ്. ഇന്ത്യൻ റീട്ടെയിൽ ഡ്രഗിസ്റ്റ്സ് ആൻഡ് കെമിസ്റ്റ്സ് അസോസിയേഷൻ കണക്കു പ്രകാരം 1978ൽ രാജ്യത്തുണ്ടായിരുന്നത് 10,000 മരുന്ന് വിതരണ കമ്പനികളും 1.25 ലക്ഷം റീട്ടെയിൽ ഫാർമസികളുമാണ്. ഇന്നത് യഥാക്രമം 65,000വും 5.50 ലക്ഷവുമായി. ദേശീയതലത്തിൽ ഫാർമസികളുടെ എണ്ണത്തിൽ നാല് മടങ്ങാണ് ഈ കാലയളവിലെ വർധന. വിൽക്കുന്ന മരുന്നിന്‍റെ അളവ് നോക്കിയാൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2023 -’24ൽ ഇത് 4.17 കോടിയായി ഉയർന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികമാണ് വർധന. വാക്സിൻ നിർമാണത്തിലും മുന്നിലാണ് നമ്മുടെ രാജ്യം. ലോകത്ത് ആവശ്യമായ വാക്സിന്‍റെ 50 ശതമാനവും ഇന്ത്യയിൽനിന്നാണ്. 2030 ആകുമ്പോൾ ഇന്ത്യൻ മരുന്ന് വിപണി 130 ബില്യൺ ഡോളറിലെത്തുമെന്ന് ദേശീയ സാമ്പത്തിക സർവേ പ്രവചിക്കുന്നു. മുന്നിലുണ്ട് കേരളവും രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനമാണ് കേരളത്തിൽ. പക്ഷേ, ഇന്ത്യയിൽ ആകെ വിൽക്കുന്ന മരുന്നുകളുടെ 10 മുതൽ 13 വരെ ശതമാനം കേരളത്തിലാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്ത മരുന്ന് വിൽപനശാലകളുടെ എണ്ണം 29,000 ആണ്. 18,000 സ്വകാര്യ റീട്ടെയിൽ മെഡിക്കൽ സ്റ്റോറുകളും 8500 ഹോൾസെയിൽ സ്റ്റോറുകളും 850 ജൻ ഔഷധി സ്റ്റോറുകളും 900 നീതി മെഡിക്കൽ സ്റ്റോറുകളും ആശുപത്രികളുടെ/ ഡോക്ടർമാരുടെ 750 ഫാർമസികളും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാർ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി ഓരോ വർഷവും 800 കോടിയുടെ മരുന്ന് വാങ്ങി വിതരണം ചെയ്യുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments