Thursday, December 25, 2025
No menu items!
Homeവാർത്തകൾമരങ്ങാട്ടുപിള്ളി ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയ്ക്ക് കായകല്പ‌ പുരസ്കാരം

മരങ്ങാട്ടുപിള്ളി ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയ്ക്ക് കായകല്പ‌ പുരസ്കാരം

മരങ്ങാട്ടുപിള്ളി :മാലിന്യനിർമാർജനം, ശുചിത്വം, അണുബാധനിർമാർജ്ജനം എന്നിവ വിലയിരുത്തി ആയുഷ് മേഖലയിലെ സ്ഥാപനങ്ങൾക്ക് നല്‌കുന്ന പ്രഥമ കായകല്പ‌ പുരസ്‌കാരം ആയുർവേദ വിഭാഗത്തിൽ ഡിസ്ട്രിക്ട‌് ലെവലിൽ ഒന്നാം സ്ഥാനം മരങ്ങാട്ടുപിള്ളി ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയ്ക്ക് ലഭിച്ചു.1 ലക്ഷം രൂപയാണ് പുരസ്ക്കാരമായി ലഭിക്കുക.

ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനം ലഭിച്ച അസസർമാർ നടത്തിയ മൂല്യനിർണയം സംസ്ഥാന കായകല്പ‌ അവാർഡ് കമ്മിറ്റി പരിശോധിച്ചാണ് ഏറ്റവും മികച്ച സ്ഥാപനത്തെ തെരഞ്ഞെടുത്തത്. ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തപ്പെട്ട മരങ്ങാട്ടുപിള്ളി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയ്ക്ക് 2023 ൽ നാബ് (NABH) അക്രെഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ഡിസ്പെൻസറിയിൽ എല്ലാ ദിവസവും യോഗപരിശീലനവും ശനിയാഴ്ച ദിവസങ്ങളിൽ ലാബ് പരിശോധനയും ലഭ്യമാണ്.

മരങ്ങാട്ടുപ്പിള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി, ആശുപത്രി വികസനസമിതി,ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായാണ് പുരസ്‌കാരം ലഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments