Monday, July 7, 2025
No menu items!
Homeവാർത്തകൾമതത്തിൻ്റെ പേരിൽ സമൂഹത്തെ ശിഥിലമാക്കാൻ അനുവദിക്കില്ല: മന്ത്രി റോഷി അഗസ്റ്റിൻ

മതത്തിൻ്റെ പേരിൽ സമൂഹത്തെ ശിഥിലമാക്കാൻ അനുവദിക്കില്ല: മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: മതത്തിൻ്റെ പേരിൽ സമൂഹത്തെ ശിഥിലമാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. രാജ്യത്തിൻറെ 78ാം സ്വാതന്ത്ര്യദിനാഘോഷഷത്തോടനുബന്ധിച്ച് ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയിൽ അധിഷ്ഠിതമായെ ഐക്യമാണ് ഇന്ത്യയെ നയിക്കുന്നത്. ഈ ഐക്യം രാജ്യത്തെ കരുത്തുറ്റതാകുന്നു. കാർഗിൽ യുദ്ധത്തിൻ്റെ 25 വാർഷികം കൂടിയാണിന്ന്. അന്ന് ജീവൻ ബലിയർപ്പിച്ച മനുഷ്യരെ കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.

പ്രകൃതി ദുരന്ത പശ്ചാത്തലത്തിൽ വലിയെ വെല്ലുവിളികളാണ് നമ്മുടെ ജില്ല അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാറിയാൽ പുതിയ ഡാം വേണമെന്നതാണ് നമ്മുടെ ആവശ്യം. തമിഴ്നാനാടിന് ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തിയാണ് പുതിയ ഡാം നിർമ്മിക്കുക. മുല്ല പെരിയാാറിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments