കുറവിലങ്ങാട്: സ്പെയിനിലെ ലിംബിയാസിലെ അത്ഭുത ക്രൂശിത രൂപം വണങ്ങുന്ന മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുരിശിൻ്റെ പുകഴ്ചയുടെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും സംയുക്ത തിരുനാൾ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 6 വരെ ആചരിക്കും.
നാളെ വൈകുന്നേരം 5.30ന് ജപമാലയ്ക്കു ശേഷം വികാരി ഫാ.തോമസ് പഴവക്കാട്ടിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ച് ദിവ്യബലി അർപ്പിയ്ക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30ന് ജപമാല 6 മണിക്ക് ദിവ്യബലി തുടർന്ന് വിശുദ്ധ കുരിശിൻ്റെ നൊവേന എന്നീ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കും. ഒക്ടോബർ 2 ന് ഫാ.എബി പാറേപറമ്പിൽ, പരേതസ്മരണാദിനമായ 3 ന് ഇടവകയിൽ നിന്നുള്ള വൈദികരായ റവ.ഡോ.സെബാസ്റ്റjൻപ്ലാത്തോട്ടം, ഫാ ആൽബർട്ട് കുംബ്ലോലിൽ എന്നിവർ മുഖ്യ കാർമ്മികരാകും. ഫൊറോനാ വികാരി ഫാ. അഗസ്റ്റ്യൻ കല്ലറയ്ക്കൽ ഒക്ടോബർ 4ന് മുഖ്യകാർമ്മികനാകും .പ്രധാന തിരുന്നാൾ ദിനങ്ങളായ ശനിയാഴ്ച ഫാ.ജിസ് ആനിക്കൽ ദിവ്യബലിയ്‌ക്ക് നേതൃത്വം നൽകും. തുടർന്ന് മധുരംകാട് പന്തലിലേയ്ക്ക് ആഘോഷമായ വിശ്വാസ പ്രഘോഷണയാത്ര. പന്തലിൽ ഫാ.ഡോമിനിക് സാവിയോ വചന സന്ദേശം നൽകും. ഞായർ രാവിലെ 11 മണിക്ക് ദിവ്യബലി.നാഗമ്പടം സെൻ്റ് ആൻ്റണീസ് തീർത്ഥാടന കേന്ദ്രം റെക്ടർ റവ.ഡോ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ മുഖ്യകാർമ്മികനാകും. നാടു കുന്ന് കുരിശടിയിലേയ്ക്കുള്ള പ്രദക്ഷിണശേഷം വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് ചുംബനവും തുടർന്ന് നേർച്ചസദ്യയോടെ തിരുന്നാൾ സമാപിയ്ക്കുമന്ന് വികാരി ഫാ.തോമസ് പഴവക്കാട്ടിൽ, ജനറൽ കൺവീനർ വിൽസൻ ആൻ്റണി, സെക്രട്ടറി വിജയ് ബാബു എന്നിവർ അറിയിച്ചു.