മൂർക്കനിക്കര: മണലിപ്പുഴയുടെ ഇരുകരകളിലേയും അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കണമെന്നും, മണലിപ്പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും ചണ്ടിയും നീക്കം ചെയ്യുന്നതിന് ബഹു: കേരള റവന്യു വകുപ്പ് മന്ത്രിയും ഒല്ലൂർ MLA യുമായ കെ.രാജന്റെ നിർദേശപ്രകാരം RMF ൽ നിന്ന് 85 ലക്ഷം അനുവദിച്ച് ടെണ്ടറായ പ്രവൃത്തി ദ്രുതഗതിയിൽ പൂർത്തീകരിക്കണമെന്നും, പുഴയിലെ മണൽ സമയാസമയങ്ങളിൽ എടുത്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കി, മണപ്പുഴ കരകവിഞ്ഞ് പ്രദേശത്തെ വീടുകൾക്കും, കടകൾക്കും, കൃഷിക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് CPI(M) നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നടത്തറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുഖാന്തിരം ബഹു: കേരള റവന്യു വകുപ്പ് മന്ത്രി, തൃശ്ശൂർ ജില്ലാ കളക്ടർ , ഇറിഗേഷൻ വകുപ്പ് എന്നവർക്ക് നിവേദനം നൽകി.
CPI (M) ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ദിലീപ്കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇ ആർ രാജൻ, ഡെന്നി ഇഗ്നേഷ്യസ്, കർഷകസംഘം മേഖല സെക്രട്ടറി സിഐ റപ്പായി തുടങ്ങിയവർ പങ്കെടുത്തു.



