മലയിൻകീഴ്: മച്ചേൽ യുവജന സമാജം ഗ്രന്ഥശാല വാർഷിക പരിപാടിയും ഓണാഘോഷവും സംഘടിപ്പിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് മച്ചേൽ അരുൺ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സിനിമ സീരിയൽ താരം ആർച്ച എസ് നായർ മുഖ്യാതിഥിയായി. കലാകായിക മത്സരങ്ങളിൽ വിജയിച്ചവരെയും സമൂഹത്തിൽ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിച്ചു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിന കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് ബാബു, കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വാസുദേവൻ നായർ, കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. രാജഗോപാൽ കോവിലുവിള വാർഡ് അംഗം ജി. അനിൽകുമാർ, ലൈബ്രറി കൗൺസിൽ അംഗം ശിവപ്രസാദ്, ഐ. എം. ജി സെക്രട്ടറി ദിലീപ് കുമാർ റ്റി.ഐ, മലയിൻകീഴ് പഞ്ചായത്ത് നേതൃ സമിതി കൺവീനർ എസ്.രവികുമാർ, മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയം പ്രസിഡന്റ് കെ. വി.രാജേഷ്, യുവജന സമാജം
ഗ്രന്ഥശാല സെക്രട്ടറി രാജേന്ദ്രൻ ശിവഗംഗ, ജോ. സെക്രട്ടറി സുനന്ദ എന്നിവർ സംസാരിച്ചു. തുടർന്ന് കഥാപ്രസംഗം, വിസ്മയരാവ്, കരാട്ടെ പ്രകടനം എന്നിവയും നടന്നു.



