Wednesday, June 25, 2025
No menu items!
Homeവാർത്തകൾമങ്കേക്കടവ് - നേരെകടവ് പാലത്തിന്റെ ആദ്യ ബീം ലോഞ്ചിംഗ് ഗര്‍ഡര്‍ സ്ഥാപിച്ചു

മങ്കേക്കടവ് – നേരെകടവ് പാലത്തിന്റെ ആദ്യ ബീം ലോഞ്ചിംഗ് ഗര്‍ഡര്‍ സ്ഥാപിച്ചു

പൂച്ചാക്കല്‍: മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ ബീം കായലിലേക്ക് എത്തിച്ച് സ്ഥാപിക്കുന്നതിന്റെ ലോഞ്ചിംഗ് ഗര്‍ഡര്‍ സ്ഥാപിച്ചു. പാലം നിര്‍മാണം പുന:രാരംഭിച്ച ശേഷം ആദ്യമായാണ് ബീം സ്ഥാപിച്ചത്. ഈ ഗര്‍ഡറിലൂടെ യന്ത്രസഹായത്തോടെയാണ് കായലില്‍ ബീം എത്തിച്ച് സ്ഥാപിക്കുക. മൂന്നു മാസം മുന്‍പ് പുനര്‍നിര്‍മാണം തുടങ്ങിയ ശേഷം ഒരു ബീമാണ് ആകെ നിര്‍മിച്ചത്. ഇതാണ് കായലിലെത്തിച്ച് സ്ഥാപിക്കുന്നത്. മാക്കേക്കടവില്‍ കരയിലാണ് ബീം നിര്‍മിച്ചത്. 35 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമാണ് ബീമിനുള്ളത്. ഇത് കരയില്‍നിന്നു കായലില്‍ എത്തിച്ച ശേഷമാണ് ബാക്കിയുള്ള ബീമുകള്‍ നിര്‍മിക്കുക.

പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മാക്കേക്കടവിലെ സൈറ്റിലാണ് പാലം നിര്‍മാണ ജോലികള്‍ നടന്നുവരുന്നത്. പാലം നിര്‍മാണം ഏഴുവര്‍ഷം മുടങ്ങിക്കിടന്നതിനു ശേഷം മൂന്നുമാസം മുന്‍പാണ് പുനരാരംഭിച്ചത്. കരയില്‍ താഴ്ത്തുന്ന നാല് പൈലുകളുടെ ജോലികളാണ് പുനരാരംഭിച്ചപ്പോള്‍ ആദ്യം ചെയ്തത്. അവ പൂര്‍ത്തിയായതിനുശേഷമാണ് ഗര്‍ഡര്‍ വാര്‍ക്കലിലേക്കു കടന്നത്. ബാക്കി നിര്‍മിക്കുന്നതിന്റെ അനുബന്ധ പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. ഒരേസമയം കൂടുതല്‍ ബീമുകള്‍ നിര്‍മിക്കാന്‍ സ്ഥലമില്ലാത്തത് പ്രതിസന്ധിയാണെന്ന് അധികൃതര്‍ പറഞ്ഞു. മേയ് പകുതിയോടെയാണ് ആദ്യ ബീം നിര്‍മിച്ചത്. ഇത് ഉറച്ച് യോഗ്യമാകാന്‍ ഒരു മാസത്തോളം സമയമെടുത്തു. ഇതിനു ശേഷം കൂടുതല്‍ ബീമുകള്‍ നിര്‍മിക്കാതെയുള്ള മെല്ലെപ്പോക്കില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മാക്കേക്കടവില്‍ റോഡ് ഭാഗത്താണ് ബീമുകള്‍ നിര്‍മിക്കുന്നത്. സ്ഥലമുണ്ടെങ്കില്‍ കൂടുതല്‍ ബീമുകള്‍ ഒരേസമയം നിര്‍മിക്കാനാകുമെന്നും അധികൃതര്‍ പറയുന്നു. ആകെ 80 ബീമുകളാണ് നിര്‍മിക്കാനുള്ളത്. എല്ലാം മാക്കേക്കടവില്‍ കരയിലാണ് നിര്‍മിക്കുക. നേരത്തെ 8 നാവിഗേഷന്‍ ബീമുകള്‍ കായലിന്റെ നടുക്കായി സ്ഥാപിച്ചിരുന്നു. ദേശീയ ജലപാത പ്രദേശമായതിനാല്‍ വലിയ ജലവാഹനങ്ങള്‍ക്കും കടന്നു പോകാനുള്ള സൗകര്യത്തിനാണ് നാവിഗേഷന്‍ ബീം ചെയ്തിരിക്കുന്നത്.

പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം വേണമെന്നാണ് വിലയിരുത്തല്‍ ബീമുകള്‍ നിര്‍മിക്കുന്നത് വൈകിയാല്‍ നിര്‍മാണം പൂര്‍ത്തിയാകലും വൈകും. ബീമുകളുടെ നിര്‍മാണം വേഗത്തിലാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും നടപടികളും അധികൃതര്‍ ചെയ്യണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments