Wednesday, July 9, 2025
No menu items!
Homeവാർത്തകൾഭിന്നശേഷിയുള്ളവർക്കായി പ്രത്യേക അധ്യാപകരെ നിയമിക്കണം: പി.സി.തോമസ്

ഭിന്നശേഷിയുള്ളവർക്കായി പ്രത്യേക അധ്യാപകരെ നിയമിക്കണം: പി.സി.തോമസ്

ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കു വേണ്ടി ” സ്പെഷ്യൽ എഡ്യൂക്കേറ്റർ ” എന്ന നിലയിൽ പ്രത്യേക അധ്യാപകരെ സ്കൂളുകളിൽ നിയമിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

” ഭിന്നശേഷി അവകാശ നിയമ”പ്രകാരം, പ്രൈമറി സ്കൂൾ തലത്തിൽ അഞ്ചു കുട്ടികൾക്ക് ഒരാളും, സെക്കണ്ടറി തലത്തിൽ പത്തു കുട്ടികൾക്ക് ഒരാളും, എന്ന നിലയിൽ ഇത്തരം പ്രത്യേക അധ്യാപകരെ വെക്കേണ്ടതാണ്. ഇതു സംബന്ധിച്ച് 2021 ഒക്ടോബറിൽ ഉണ്ടായ സുപ്രീം കോടതി വിധി, സർക്കാരുകൾക്ക് പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്. 2022-23 കാലഘട്ടത്തിൽ കേരള സംസ്ഥാനത്ത് 150 ലക്ഷത്തോളവും, 2023-24 കാലത്ത് 160 ലക്ഷത്തോളവും, ഭിന്നശേഷി കുട്ടികൾ കേരളത്തിൽ വിവിധ സ്കൂളുകളിലായിട്ടുണ്ടായിരുന്നു എന്നാണ് കണക്ക്.

എന്നാൽ നാളിതുവരെ ഈ നിയമം നടപ്പാക്കുവാൻ, കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ തയ്യാറായിട്ടില്ല. അതുകൊണ്ട് അടിയന്തരമായി ഈ കാര്യത്തിൽ കേരള സർക്കാർ നടപടി സ്വീകരിക്കണം തോമസ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments