Wednesday, April 1, 2026
No menu items!
Homeവാർത്തകൾഭിന്നശേഷിക്കാർക്കായി വർണ്ണചിറകുകൾ 2024

ഭിന്നശേഷിക്കാർക്കായി വർണ്ണചിറകുകൾ 2024

കാഞ്ഞൂർ: ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷി കലോത്സവമായ വർണ്ണചിറകുകൾ 2024 കാഞ്ഞൂർ എസ് എൻ ഡി പി ഹാളിൽ എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, മാനസിക ഉല്ലാസം പ്രദാനം ചെയ്യുക എന്നീ ലക്ഷ്യത്തോടെ നടപ്പിലാക്കിയ വർണ്ണചിറകുകൾ 2024 ന്റെ ആഘോഷ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു അധ്യക്ഷത വഹിച്ച ബ്ലോക്ക് പ്രസിഡണ്ട് കൊച്ചുത്രേസ്യാ തങ്കച്ചൻ, സിമി ടിജോ, കെ വി പോളച്ചൻ, സരിത ബാബു, പ്രിയ രഘു, ആൻസി ജിജോ, കെ. വി അഭിജിത്, ചന്ദ്രമതി രാജൻ, ജയശ്രീ എം എസ്, കെ എൻ കൃഷ്ണകുമാർ, ടി എൻ ഷണ്മുഖൻ, ജിഷി ഷാജു എന്നിവർ ആശംസകൾ നേർന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികളും മൽസരങ്ങളും നടന്നു. നാട്ടു പൊലിമ ടീം അംഗങ്ങളുടെ നാടൻപാട്ടും അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments